HOME
DETAILS
MAL
ബാഗിന്റെ അധിക ഭാരത്തിന് പണം അടക്കണമെന്ന് അധികൃതര്‍, വിമാനത്താവളത്തില്‍ വച്ച് 2.5 കി.ഗ്രാം വസ്ത്രം ധരിച്ച് പ്രതിഷേധിച്ച് യുവതി; ദൃശ്യം വൈറലാകുന്നു
backup
October 19 2019 | 17:10 PM
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ എക്സ്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാന്‍ 2.5കിലോ ഗ്രാം ഭാരം വരുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തി യുവതിയുടെ പ്രതിഷേധം. ഫിലിപ്പൈന്‍ സ്വദേശി ജെല്‍ റോഡ്രിഗ്വെസ് ആണ് തന്റെ സ്വൂട്ട്കേസില് കൊണ്ടുവരേണ്ടിയിരുന്ന വസ്ത്രങ്ങള്‍ ദേഹത്ത് തന്നെ ധരിച്ചെത്തിയത്.
വിമാനത്താവളത്തില്‍ ചെക്കിന് ചെയ്യുന്ന സമയത്ത് സ്യൂട്ട്കേസിന് 9 കിലോ ഗ്രാം തൂക്കമുണ്ടെന്നും 7 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ അതിന് അധിക തുക അടയ്ക്കണമെന്നും അധികൃതര്‍ പറയുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ തൂക്കം കുറക്കുന്നതിനായി വസ്ത്രങ്ങള്‍ അവിടെവച്ചു തന്നെ ധരിച്ചതെന്ന് അവര്‍ പിന്നീട് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഏതായാലും ഒന്നിനു മീതെ ഒന്നായി ട്രൗസറുകളും പാന്റുകളും ധരിച്ചു നില്ക്കുന്ന ജെല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."