HOME
DETAILS
MAL
കൂടുതല്‍ അര്‍ഹത മീരാകുമാറിന്; പിന്തുണ പ്രഖ്യാപിച്ച് മായാവതി
backup
June 22 2017 | 16:06 PM
ലക്നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയായ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന് പിന്തുണയുമായി ബി.എസ്.പി. ഈ സ്ഥാനത്തിന് കൂടുതല്‍ അര്‍ഹത മീരാ കുമാറിനാണെന്നും പിന്തുണയ്ക്കുന്നുവെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.
യു.പി.എയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഐകകണഠേന മീരാകുമാറിനെ പ്രഖ്യാപിച്ചു. അവര്‍ ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനേക്കാള്‍ കൂടുതല്‍ ജനപ്രീതിയും അര്ഹതയുമുള്ളവരാണ് മീരാകുമാര്‍. ഇതാണ് തന്റെ പാര്‍ട്ടി മീരാകുമാറിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."