കുരുക്ക് അഴിയാതെ കൂറ്റനാട് ടൗണ്‍
കൂറ്റനാട്: ടൗണിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി വി.സി.ടി വി ക്യാമറകളും സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കലും വൈകുന്നു.
2015 ഡിസംബറിലാണ് ചാലിശ്ശേരി പൊലിസിന്റെ നേതൃത്വത്തില്‍ എം.എല്‍.എയുടെ പ്രാദേശിക ധനസഹായത്തില്‍ ക്യാമറകളും സിഗ്‌നന്‍ സംവിധാനങ്ങും സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നത്. വാഗ്ദാനം ലഭിച്ച് രണ്ടു വര്‍ഷം കഴിഞ്ഞു അങ്ങാടിയിലെ ഗതാഗത കുരുക്കും അപകടങ്ങളും പഴയപോലെ തന്നെയാണ്.
എടപ്പാള്‍ കൂറ്റനാട് തൃത്താല കൂറ്റനാട് കുന്നംകുളം കൂറ്റനാട് റോഡുകളുടെ സംഗമ സ്ഥലമായ കൂറ്റനാട് അങ്ങാടി സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്.
അശ്രദ്ധമായി വാഹനമോടിക്കുന്നതും റോഡുപണിയിലെ അശാസ്ത്രിയതയുമാണ് അപകടത്തിന് പ്രധാന കാരണം.
കൂറ്റനാട് അങ്ങാടിയില്‍നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന റോഡിന്റെ താഴ്ചയാണ് പാതയുടെ അപാകതയായി ചൂണ്ടി കാണിക്കുന്നത്. ഇപ്പോള്‍ ഇത് കുറക്കാന്‍ നടന്നിരുന്ന പണി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നിലവില്‍ കൂറ്റനാട് അങ്ങാടിയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്ര ലൈനുകള്‍ ഉണ്ടങ്കിലും കൂറ്റനാട് പട്ടാമ്പി റോഡിലും കൂറ്റനാട് ഗുരുവായൂര്‍ റോഡിലും ബസുകള്‍ സീബ്ര ലൈനിന്റെ മുകളില്‍ നിര്‍ത്തി ആളെ ഇറക്കി ക്കയറ്റുന്ന അവസ്ഥയായതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസം ഉണ്ടാകുന്നു.
കൂറ്റനാട് ടൗണില്‍ അലക്ഷ്യമായുള്ള വാഹന പാര്‍ക്കിങ്ങും ഏറെ പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."