HOME
DETAILS

ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പിനു മുന്‍പേ പരാജയം സമ്മതിച്ച പോലെ കോണ്‍ഗ്രസ്

  
backup
October 20 2019 | 03:10 AM

hariyana-maharashtra-goes-to-polling-booth-tomorrow12

 

ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ചുമണ്ഡലങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിയാണ് ഭരണത്തിലുള്ളത്. പ്രത്യക്ഷമായ ഭരണവിരുദ്ധ വികാരം പോലും വോട്ടാക്കാര്‍ കഴിയാതെ വോട്ടെടുപ്പിനു മുന്‍പേ പരാജയം സമ്മതിച്ച പോലെയായിരുന്നു രണ്ടിടത്തും കോണ്‍ഗ്രസിന്റെ പ്രചാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും ആഘാതങ്ങളില്‍ നിന്ന് പാര്‍ട്ടി ഇനിയും പുറത്തുകടന്നിട്ടില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും വികസനവും സാമ്പത്തിക മാന്ദ്യം പോലുള്ള കേന്ദ്രസര്‍ക്കാരിനെതിരായ വിഷയങ്ങളും എവിടെയും ചര്‍ച്ചയായതേയില്ല. പകരം ജമ്മുകശ്മിരും അതിര്‍ത്തിയും ആണ് പ്രചാരണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

കേരളത്തിലുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഇതില്‍ 20 എണ്ണം ബി.ജെ.പിയുടെയും 12 എണ്ണം കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ജെ.ഡി.യുവിന്റെയും. ഏറ്റവും കൂടുതല്‍ സീറ്റില്‍ (11) ഉപതിരഞ്ഞെടുപ്പുള്ളത് യുപിയിലാണ്. ഇതില്‍ 9 എണ്ണം ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളും.

അസമില്‍ നാലിടത്തും വോട്ടെടുപ്പ് നടക്കുകയാണ്. സിക്കിമിലെ 3 സീറ്റിലെ ഫലം സംസ്ഥാന നിയമസഭയുടെ ഭാവിയില്‍ നിര്‍ണായകമാണ്. ആകെ 32 സീറ്റുള്ള നിയമസഭയില്‍ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. ഇപ്പോഴത് 16- 13 എന്ന സ്ഥിതിയിലാണ്. മൂന്നു സീറ്റിലും എസ്.ഡി.എഫ് ജയിച്ചാല്‍ 16- 16 എന്ന സ്ഥിതിയാവും. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാമചന്ദ്ര പാസ്വാന്‍ അന്തരിച്ച ഒഴിവില്‍ ബിഹാറിലെ സമസ്തിപുര്‍ ലോക്‌സഭാ മണ്ഡലത്തിലും ഇന്നു ഉപതിരഞ്ഞെടുപ്പുണ്ട്.

hariyana maharashtra goes to polling booth tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago