സച്ചിന് പൈലറ്റോ അശോക് ഗെഹ്ലോട്ടോ? രണ്ടുപേരെയും രംഗത്തിറക്കി കോണ്‍ഗ്രസിന്റെ പ്രശ്നപരിഹാരം
ന്യൂഡല്‍ഹി: രാജസ്ഥാനിലെ മുതിര്‍ന്ന രണ്ട് നേതാക്കന്മാരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതോടെ ഉണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. സച്ചിന് പൈലറ്റിനെയും അശോക് ഗെഹ്ലോട്ടിനെയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡിസംബര്‍ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കും.
അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും ഒരുമിച്ചെത്തിയാണ് ഇരുവരുടെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഞാനും സച്ചിനും മത്സരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും അശോക് ഗെഹ്ലോട്ടിന്റെ ആവശ്യവും മാനിച്ച് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു.
ശക്തമായ ഭരണവിരുദ്ധ തരംഗമുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗമായും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിഭാഗമായും ഭിന്നിച്ചിരുന്നു. ഈയൊരു തലവേദനയാണ് തല്ക്കാലം നീക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."