HOME
DETAILS
MAL
വിവിധ സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് വിതരണം ഒരു ദിവസമാക്കിയത് ദുരിതത്തിലാഴ്ത്തി
backup
June 22 2017 | 18:06 PM
പുത്തനത്താണി: തിരൂര്‍ താലൂക്ക് സപ്ലൈ ഓഫിസിനു കീഴില്‍ വിവിധ സ്ഥലങ്ങളില്‍ ഒരു ദിവസം മാത്രമാക്കി റേഷന്‍ കാര്‍ഡ് വിതരണം ഒതുക്കിയത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. റേഷന്‍ കാര്‍ഡ് മാറ്റിയെടുക്കുന്നതിനായി രാവിലെ മുതല്‍ക്കെ വലിയ ക്യൂവയിരുന്നു എല്ലാ റേഷന്‍ കടകള്‍ക്കു മുമ്പിലും. റേഷന്‍ കാര്‍ഡുകള്‍ അതാത് റേഷന്‍ കടകളില്‍ നിന്നും സ്വീകരിച്ചില്ലെങ്കില്‍ സപ്ലൈ ഓഫിസ് മുഖേനെ ലഭിക്കുകയൊള്ളൂവെന്ന അധികൃതരുടെ പ്രഖ്യാപനവുമാണ് റേഷന്‍ കടകള്‍ക്കു മുമ്പില്‍ വലിയ തിരക്ക് കൂടാനും ജനത്തിരക്ക് കൂടാനും ഇടയാക്കിയത്. പഴയ കാര്‍ഡും നൂറ് രൂപയും നല്കി പുതിയ കാര്‍ഡ് കൈപ്പറ്റുന്നത്. വിതരണം ഏറെ വൈകിയാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."