ലഹരിവിരുദ്ധ സന്ദേശ മാജിക് കളരി
കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കു സൗജന്യ ലഹരിവിരുദ്ധ സന്ദേശ മാജിക് പരിശീലനം നല്‍കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രേം ഫാഷന്‍ ജുവലറി ഡയറക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന മാജിക് പരിശീലന കളരിയില്‍ മജിഷ്യന്‍ പ്രമോദ് കേരള മാജിക് ശിക്ഷണം നല്‍കും.
പരിശീലനക്കളരിയുടെ ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവന്‍ സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10.30നു നടക്കും. വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷെറിന്‍രാജ് പരിശീലനത്തിനു തുടക്കം കുറിക്കും. പുനലൂര്‍ സോമരാജന്‍ അധ്യക്ഷതവഹിക്കും. ചവറ ഹരീഷ്‌കുമാര്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, സുജയ് ഡി. വ്യാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചവറ ഹരീഷ്‌കുമാര്‍, പ്രേമാനന്ദ്, പ്രമോദ് കേരള, വിശ്വകുമാര്‍ കൃഷ്ണജീവനം, സുജയ് ഡി. വ്യാസന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."