HOME
DETAILS

വീട്ടുകാര്‍ മര്യാദ പഠിപ്പിച്ചില്ലെങ്കില്‍ നാട്ടുകാര്‍ മര്യാദ പഠിപ്പിക്കും..!

  
backup
October 20 2019 | 04:10 AM

ulkazhcha-20-10-2019

 

കഷണ്ടിത്തലയന് ഇനിയും ക്ഷമിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പുളിക്കൊമ്പെടുത്ത് ചെറുക്കനെ നന്നായി പ്രഹരിച്ചു. പൊള്ളുന്ന വേദനയായിരിക്കുമല്ലോ.. അവന്‍ പുളഞ്ഞു. വാവിട്ടുകരഞ്ഞു. ഓടിക്കൂടിയ അവന്റെ വീട്ടുകാര്‍ വെറുതെയിരിക്കുമോ.. അവര്‍ കേസ് കൊടുത്തു. പ്രശ്‌നം കോടതി കയറി. കഷണ്ടിത്തലയനെ ഹാജറാക്കാന്‍ ഉത്തരവായി. പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ശേഷം ന്യായാധിപന്‍ കഷണ്ടിയോട് ചോദിച്ചു: ''കുട്ടിയെ എന്തിനാണ് താങ്കള്‍ അടിച്ചത്...?''
അയാള്‍ പറഞ്ഞു: ''മറുപടി പറയാം. അതിനു മുന്‍പ് എനിക്ക് അങ്ങയോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. സമ്മതം തരുമോ...?''
''ചോദിച്ചോളൂ..'' ന്യായാധിപന്‍.
''അങ്ങയെ പ്രസവിച്ചത് ആരാണ്..?''
''എന്റെ അമ്മ..!''
''അങ്ങയെ പ്രസവിച്ചത് ആരാണ്..?''
''പറഞ്ഞില്ലേ എന്റെ അമ്മയെന്ന്..''
''അങ്ങയെ പ്രസവിച്ചത് ആരാണെന്നാ ചോദ്യം..?''
ന്യായാധിപനു കലികയറി.. അത്യുച്ഛത്തില്‍ അദ്ദേഹം പ്രതിയോട് ചോദിച്ചു: ''എന്താ, എന്നെ പ്രസവിച്ചത് നിന്റെ അമ്മയെന്നു പറയണോ..?''
കഷണ്ടിത്തലയന്‍ ചുണ്ടില്‍ ചെറുപുഞ്ചിരി വരുത്തി പറഞ്ഞു: ''ന്യായാധിപരേ, ക്ഷമിക്കണം. ഞാന്‍ ഒരു ചോദ്യം മൂന്നു തവണ മാത്രമേ ചോദിച്ചിട്ടുള്ളൂ. അതങ്ങേക്കു അപമാനമുണ്ടാക്കുന്ന ചോദ്യമല്ലതാനും. എന്നിട്ടും അങ്ങ് ഇത്രമേല്‍ കുപിതനായി. എങ്കില്‍ എനിക്ക് അപമാനമുണ്ടാക്കുന്ന ഒരു വാക്ക് പലതവണ എന്നെ കുറിച്ച് പറഞ്ഞാല്‍ എനിക്ക് എങ്ങനെ കോപം വരാതിരിക്കും...? ഈ ചെറുക്കന്‍ മാസങ്ങളായി എന്നെ കഷണ്ടിത്തലയാ.. കഷണ്ടിത്തലയാ എന്നു വിളിച്ച് എന്റെ പിന്നാലെ കൂടുന്നു. അതും ജനങ്ങള്‍ മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍.. മൂന്നു തവണയായപ്പോഴേക്കും അങ്ങേക്ക് ക്ഷമ കെട്ടു. ഞാന്‍ മൂന്നു തവണയല്ല, പല തവണ ക്ഷമിച്ചു. എന്നെ അങ്ങനെ വിളിക്കരുതെന്നു പറഞ്ഞ് നിരവധി തവണ അവന് മുന്നറിയിപ്പുനല്‍കി. അതൊന്നും വിലവയ്ക്കാന്‍ അവന്‍ തയാറായില്ല. ക്ഷമ കെട്ടപ്പോഴാണ് ഞാനവനെ പ്രഹരിച്ചത്..''
കഷണ്ടിത്തലയന്റെ ഭാഗം കേട്ടപ്പോള്‍ ന്യായാധിപനു ചിരി വന്നു. അദ്ദേഹം അവിടെവച്ചു പ്രഖ്യാപിച്ചു: ''വീട്ടുകാര്‍ മര്യാദ പഠിപ്പിച്ചില്ലെങ്കില്‍ നാട്ടുകാര്‍ മര്യാദ പഠിപ്പിക്കും..!''
ഏതൊരു മനുഷ്യന്റെയും പ്രാഥമിക വിദ്യാലയം വീടിനു പുറത്തല്ല, വീടിനകത്താണ്. അവിടെ വച്ച് പഠിപ്പിക്കേണ്ടതു പഠിപ്പിച്ചില്ലെങ്കില്‍ ജനം തെരുവില്‍വച്ച് പഠിപ്പിക്കും. വീട്ടില്‍വച്ചുള്ള പഠനത്തിനു കുട്ടി ഫീസ് അടക്കേണ്ടതില്ല. അധ്യാപകരായ മാതാപിതാക്കള്‍ക്ക് അതിനു ശമ്പളം ലഭിക്കുകയുമില്ല. അതുപോലെ തെരുവില്‍വച്ച് ജനം പഠിപ്പിക്കുമ്പോള്‍ അതിനും ഫീസ് കൊടുക്കേണ്ടതില്ല. ജനങ്ങള്‍ ശമ്പളം ചോദിച്ചു വരികയുമില്ല. പക്ഷെ, വ്യത്യാസമുണ്ട്. വീട്ടില്‍വച്ച് വാത്സല്യത്തോടെ പഠിപ്പിക്കാം. കുഞ്ഞിനു ബുദ്ധിമുട്ടുകളില്ലാതെ പഠിക്കുകയും ചെയ്യാം. എന്നാല്‍ തെരുവില്‍ ജനം പഠിപ്പിക്കുന്നത് പരുഷമായിട്ടായിരിക്കും. ആ പാഠം അതീവ ദുസ്സഹവുമായിരിക്കും.
വീടെന്ന പ്രാഥമിക വിദ്യാലയത്തില്‍ പാസാകാതെയാണ് മിക്കവാറും കുഞ്ഞുങ്ങള്‍ വീടിനു പുറത്തെ വിദ്യാലയങ്ങളില്‍ ചേര്‍ക്കപ്പെടുന്നത്. അവരാണ് പിന്നീട് കലാലയങ്ങളെ കലാപാലയങ്ങളും വിദ്യാഭ്യാസത്തെ വിദ്യാഭാസവുമാക്കി മാറ്റുന്നത്. പാസാകാതെ പാസാക്കിയാല്‍ ന്യൂനതകളനേകമുണ്ടാകും. ഒന്നാം തരം ജയിക്കാത്ത കുട്ടിയെ രണ്ടാം തരത്തിലേക്കു നീക്കിയാല്‍ രണ്ടാം തരത്തിലെ അധ്യാപകന്‍ കുഴങ്ങും. അവസാനം ഒന്നും രണ്ടുമില്ലാത്ത ഗതിയായിരിക്കും ഫലം.
വീടിനു പുറത്തെ വിദ്യാലയത്തില്‍ പരാജയപ്പെടുന്നതു അധ്യാപകരുടെ കുഴപ്പം കൊണ്ടാകാം. വിദ്യാര്‍ഥിയുടെ കുഴപ്പം കൊണ്ടുമാകാം. എന്നാല്‍ വീട്ടിനകത്തെ വിദ്യാലയത്തില്‍ പരാജയപ്പെടുന്നതിന്റെ കാരണം വിദ്യാര്‍ഥിയല്ല, അധ്യാപകര്‍ മാത്രമാണ്. കാരണം, ആ വിദ്യാലയത്തിലേക്കാണ് ഏതൊരു കുഞ്ഞും പിറന്നുവീണത്. ക്രിമിനല്‍ പശ്ചാത്തലത്തിലല്ല, ശുദ്ധമനസോടെയാണ് അവര്‍ പിറന്നുവീഴുന്നത്. നിഷ്‌കളങ്കരായ അവര്‍ക്ക് എന്തു നല്‍കുന്നോ അതായിരിക്കും അവരിലുണ്ടാവുക. നന്മ നിക്ഷേപിച്ചാല്‍ നന്മയുണ്ടാകും. തിന്മ നിക്ഷേപിച്ചാല്‍ അതുമുണ്ടാകും. ഇവിടെയാണ് തങ്ങള്‍ അധ്യാപകര്‍ കൂടിയാകേണ്ടവരാണെന്ന ബോധം മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. അവരിലെ അധ്യാപകര്‍ പുറത്തു വരണം. കുഞ്ഞുങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കുകയും ആ വഴിയെ നടത്തുകയും വേണം. നടത്തിയാല്‍ കുഞ്ഞ് നടക്കുമെന്നുറപ്പാണ്. കുഞ്ഞല്ലേ.. അവന്റെ ഇഷ്ടമാകട്ടെ എന്നു ചിന്തിച്ചാല്‍ അവന്‍ വഴി തെറ്റും.
നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ട മാതാപിതാക്കളെന്ന അധ്യാപകര്‍ വീടെന്ന പ്രാഥമിക വിദ്യാലയത്തില്‍ കൈയ്യും കെട്ടിനോക്കി നില്‍ക്കുകയാണ്...! തങ്ങള്‍ അധ്യാപകരാണെന്ന ബോധം പോലും അവര്‍ക്കില്ല. പിന്നെ എങ്ങനെ അവര്‍ പഠിപ്പിക്കും..? പഠിപ്പിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ എങ്ങനെ പഠിക്കും..? പഠിച്ചില്ലെങ്കില്‍ അവരെങ്ങനെ ആ പ്രാഥമിക വിദ്യാലയത്തില്‍ ജയിക്കും..? ജയിക്കാതെ വീടിനു പുറത്തെ പ്രാഥമികവിദ്യാലയത്തില്‍ ചേര്‍ത്തിയാല്‍ എങ്ങനെ അവര്‍ ആ ന്യൂനത പരിഹരിക്കും..?
വളര്‍ന്നുവരുംതോറും ന്യൂനതകള്‍ വലുതായി മാറുകയാണു ചെയ്യുക. വലുതായ ആ ന്യൂനത കാണുമ്പോഴാണ് തെരുവില്‍വച്ച് ജനം അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജനം പഠിപ്പിക്കുന്നതു പഠിക്കാന്‍ അവര്‍ തയാറാകാതിരിക്കാനാണു സാധ്യതയും..! അങ്ങനെയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ പരിഹരിക്കപ്പെടാത്ത ന്യൂനതകളുമായി നടക്കേണ്ട ഗതിയായിരിക്കും അവര്‍ക്കുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago