'അവര്‍ വിദ്വേഷം കൊണ്ട് അന്ധരായവര്‍'- വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയെന്ന് അഭിജിത് ബാനര്‍ജിക്ക് രാഹുലിന്റെ ഉപദേശം
ന്യൂഡല്‍ഹി: വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം. ഇവര്‍ വിദ്വേഷം കൊണ്ട് അന്ധരായവരാണെന്നും അവര്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉപദേശം. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രതികരിച്ചത്.
പ്രിയപ്പെട്ട ബാനര്‍ജി. ഈ ആശയഭ്രാന്തന്മാര് വിദ്വേഷം കൊണ്ട് കണ്ണു കാണാതായവരാണ്. എന്താണ് പ്രഫഷണലിസം എന്നതിനെ കുറിച്ച് അവര്‍ക്ക് യാതൊരു ഐഡിയയുമില്ല. അത് നിങ്ങള്‍ക്കവരെ പറഞ്ഞു മനസ്സിലാക്കാനു കഴിയില്ല. ഒരു പതിറ്റാണ്ടു കാലം അതിന് ശ്രമിച്ചാലും. നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ കോടിക്കണക്കായ ഇന്ത്യന്‍ ജനത അഭിമാനം കൊള്ളുന്നുവെന്ന് ഞാന്‍ ഉറപ്പു പറയുന്നു'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ബാനര്‍ജി ഇടതു ചായ് വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. ബാനര്‍ജിയെ അഭിനന്ദിച്ച ശേഷമായിരുന്നു അധിക്ഷേപിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രതികരണം.
അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്വ് വെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു'. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരിഹാസം.
ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്കയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."