വിദ്യാര്‍ഥികളില്‍ കൗതുകമുണര്‍ത്തി പൊതുതെരഞ്ഞെടുപ്പ്
എരുമപ്പെട്ടി: പൊതുതെരഞ്ഞടുപ്പ് ബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി എരുമപ്പെട്ടി എ.ഇ.എസ് സ്‌കൂളില്‍ ലീഡര്‍ സ്ഥാനത്തേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പ് വിദ്യാര്‍ഥികളില്‍ കൗതുകമുണര്‍ത്തി. പ്രചാരണം, പ്രകടനപത്രിക തയ്യാറാക്കല്‍, പത്രികസമര്‍പ്പണം,സൂക്ഷമപരിശോധന, പത്രിക തളളല്‍, പിന്‍വലിക്കല്‍, വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കല്‍, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം തുടങ്ങിയവ ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പരീക്ഷിച്ചറിഞ്ഞു.
പ്രത്യേകം തയാറാക്കിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരു വിദ്യാര്‍ഥിക്ക് രണ്ടു വോട്ട് എന്ന ക്രമത്തിലാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. പോളിംഗ് സ്റ്റേഷന്‍, പോളിംഗ് ബൂത്ത്, പോളിംഗ്ഓഫീസര്‍, പോളിംഗ്ഏജന്റ് തുടങ്ങിയവരെ ഇതിന്നായി തയ്യാറാക്കിയിരുന്നു. നാലാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കായിരുന്നു വോട്ടവകാശം. സ്‌കൂള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുളള അവസരം ലഭിച്ചത്. കെ.ബി.വിഷ്ണു, എന്‍.എ.മുഹമ്മദ്അസ്‌ലം, പി.എം. ഷിഫ്‌നഅഷ്‌റഫ്, പി.എച്ച്.ഹസ്‌നജഹാന്‍, വി.ഐ.ഫെമിന എന്നിവരാണ് സ്ഥാനാര്‍ഥികളായി മത്സര രംഗത്ത് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പാള്‍ വി.എസ്.സുമ, സ്റ്റാഫ് സെക്രട്ടറി ഷെഫീക്ക് സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ റീനആനന്ദ്, പി.ആര്‍.ഒ മുഹമ്മദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."