ഇന്ത്യന്‍ കോഫിഹൗസ് വിധി സര്‍ക്കാരിനേറ്റ അടി: ഡി.സി.സി
തൃശൂര്‍: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ അധികാരത്തിന്റെ അഹന്ത ഉപയോഗിച്ച് രാഷ്ട്രീയലക്ഷ്യം നേടിയെടുക്കുന്നതിന് പിരിച്ചുവിടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയത്തിനേറ്റ തിരിച്ചടിയാണ് കോഫി ഹൗസ് കേസില്‍ ഹൈകോടതിയുടെ വിധിയെന്ന് ഡിസിസി പ്രസിഡണ്ട് ടി. എന്‍. പ്രതാപന്‍ പറഞ്ഞു. സിപിഎം സംസ്ഥാന - ജില്ലാ നേതാക്കള്‍ യുഡിഎഫ് ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളില്‍ ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണസമിതികള്‍ പിരിച്ച് വിടുന്നു. പാര്‍ട്ടിക്കാരായ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. ഈ പ്രവണത നിരവധി സ്ഥാപനങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത നീതിപീഠങ്ങളില്‍ നിന്നും കനത്ത പ്രഹരം ഏല്‍ക്കുന്നത് കണക്കിലെടുത്തെങ്കിലും പിരിച്ചുവിടല്‍ രാഷ്ട്രീയം ഉപേക്ഷിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. കോഫിഹൗസില്‍ ജനാധിപത്യ ഭരണം തിരിച്ചുപിടിക്കുന്നതിന് വേണ്ടി പോരാടിയ ജീവനക്കാര്‍ക്ക് ഡിസിസി അഭിവാദ്യം അര്‍പ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."