HOME
DETAILS

മൂന്ന് ഭീകര ക്യാംപുകള്‍ തകര്‍ത്തു; പത്തോളം പാക് പട്ടാളക്കാരെ വധിച്ചതായും കരസേനാ മേധാവി

  
backup
October 20 2019 | 14:10 PM

indian-soldiers-attacked-pak-terrorist-camps

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ മൂന്ന് ഭീകര ക്യാംപുകള്‍ അക്രമിച്ച് തകര്‍ത്തതായും പത്തോളം പാക് പട്ടാളക്കാരെ വധിച്ചതായും കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. കുപ്‌വാരയിലെ തങ്ധര്‍ സെക്ടറിന് എതിര്‍വശത്തുള്ള നീലം താഴ്‌വരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരരുടെ ക്യാംപുകളാണ് തകര്‍ത്തതെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിക്കുന്ന പാക് സൈനികരുടെ നടപടിക്കുള്ള മറുപടിയാണ് ഇതെന്നും സേനാ മേധാവി വ്യക്തമാക്കി. പത്തോളം ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ടാങ്ധര്‍ മേഖലയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയിരുന്നു. ഇന്ത്യയുടെ സൈനിക പോസ്റ്റുകളിലേക്ക് പാക് പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെ ഈ നടപടിക്ക് ശേഷമാണ് ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.

ഉചിതമായി സമയത്ത് ചെയ്ത ഉചിതമായ നടപടി എന്നാണ് സൈനിക വൃത്തങ്ങള്‍ പ്രത്യാക്രമണത്തെ വിശേഷിപ്പിച്ചത്. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ അക്രമണത്തിന് ശേഷം 2016 സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു ഇന്ത്യ ഏറ്റവും ഒടുവിലായി പാക്കിസ്ഥാനെതിര നടത്തിയ പ്രത്യാക്രമണം. പാക്കിസ്ഥാനിലെ ബലാക്കോട്ടിലായിരുന്നു ഇത്. എന്നാല്‍ ഇന്ന് നടത്തിയ അക്രമണം ബലാക്കോട്ടിലേതിന് സമാനമല്ലെന്ന് സൈനിക മേധാവി വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൈന്യത്തിന് ശക്തമായ താക്കീത് നല്‍കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago