എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ജോലിയെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ശമ്പളവും 2015-16ലെ ബോണസും മെഡിക്കല്‍ ആനുകൂല്യങ്ങളും റിട്ടയര്‍മെന്റ് ചെയ്ത് വര്‍ഷങ്ങളായിട്ടും 100ഓളം തൊഴിലാളികളുടെ ഗ്രാറ്റിയുവിറ്റി എന്നിവ നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളും ധിക്കാരപരമായ സമീപനങ്ങളും തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെ.ടി ബാലകൃഷ്ണന് അധ്യക്ഷനായി. ട്രേഡ് യൂനിയന്‍ നേതാക്കളായ പി. ഗഗാറിന്, പി.കെ അനില്‍കുമാര്‍, എന്‍.ഒ ദേവസ്യ, എന്‍. വേണുമാസ്റ്റര്‍, സാം പി മാത്യു, ഡി. രാജന്, പി.കെ കുഞ്ഞുമൊയ്തീന്, ഗിരീഷ് കല്‍പ്പറ്റ, പി. സെയ്തലവി, കെ.കെ രാജേന്ദ്രന്, യു.എ ഖാദര്‍, ബി. സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."