സാവകാശ ഹരജി നല്‍കാനാവില്ലെന്ന് മന്ത്രി കടകംപള്ളി; സര്‍വകക്ഷിയോഗം നിര്‍ണായകം
തിരുവനന്തപുരം: ശബരിമല സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹരജി നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം, സാവകാശഹരജി കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ നല്‍കാനാകൂവെന്ന് ദേവസ്വം ബോര്‍ഡും നിലപാട് വ്യക്തമാക്കി.
ശബരിമല മണ്ഡലകാലത്തിലേക്ക് നീങ്ങാന്‍ 48 മണിക്കൂര്‍ ശേഷിക്കെ, ഇന്നു ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാകും.
യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. സമീപനത്തില്‍ അയവില്ലെങ്കില് പ്രതിപക്ഷം സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാനുള്ള സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."