HOME
DETAILS
MAL
രോഹിണി ആരാധന തൊഴാന്‍ ആയിരങ്ങള്‍
backup
June 22 2017 | 20:06 PM
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളില്‍ അവസാനത്തെ ആരാധനയായ രോഹിണി ആരാധന ഇന്നലെ നടന്നു. സ്ഥാനികനായ കുറുമാത്തൂര്‍ ഇല്ലത്തെ പരമേശ്വരന് നമ്പൂതിരിപ്പാടിന് അസൗകര്യങ്ങളാല്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആലിംഗന പുഷ്പാഞ്ജലി നടന്നില്ല. ആരാധനയോടനുമ്പന്ധിച്ച് പൊന്നിന് ശീവേലി നടന്നു.
സന്ധ്യയോടെ നവഗത്തോടൊപ്പം കരോത്ത് നായര്‍ തറവാട്ടില്‍ നിന്നു എഴുന്നള്ളിച്ച് എത്തിച്ച അഭിഷേക വസ്തുക്കള്‍ ഉപയോഗിച്ച് പഞ്ചഗവ്യം എന്ന സര്‍വദോഷ പരിഹാര അമൃത് ഭഗവല്‍ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും കോട്ടയം കോവിലകത്ത് നിന്ന് കൊണ്ടുവന്ന കളഭം അര്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."