ശബരിമല ദര്‍ശന വിവാദം; അധ്യാപികക്കു നേരെയുള്ള അക്രമണം അപലപനീയം: കെ.എസ്.ടി.എ
മണ്ണാര്‍ക്കാട്: സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ച അഗളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദു തങ്കം കല്യാണിക്കു നേരെയുള്ള സംഘപരിവാര്‍ അക്രമണം അപലപനീയമാണെന്നു കെ.എസ.്ടി.എ ജില്ലാ കമ്മിറ്റി. സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അധ്യാപികക്ക് സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുശാസികുന്നുണ്ടെന്നും നല്ലനിലയില്‍ ആദിവാസിദലിത് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെ തകര്‍ക്കാന്‍ നേരത്തെയും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്‌കൂളിന് പുറത്ത് തമ്പടിച്ച് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസകം അധ്യാപികയുടെ വീടിനു നേരെ ആക്രമണമവും ഭീഷണിയുമുണ്ടായത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും, ശാരീരികമായും ആക്രമിച്ച് കീഴ്‌പ്പെടുത്താം എന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും വിദ്യാലയത്തെ സംരക്ഷിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."