നെയ്യാറ്റിന്‍കരയിലെ ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു
നെയ്യാറ്റിന്‍കര: നഗരസഭയുടെ ആരോഗ്യ വിഭാഗം നെയ്യാറ്റിന്‍കരയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. പതിനെട്ടോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധന യില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
ടൗണിനകത്ത് നടന്ന പരിശോധനയില്‍ ഗ്രീന്‍ ഗാര്ഡന് എന്ന ഹോട്ടലില്‍നിന്ന് പഴകിയ ആഹാരസാധനങ്ങളും അതിനുളളില്‍ ചത്ത എലിയേയും കണ്ടെത്തി. ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നോട്ടിസ് നല്കി.
ആശുപത്രി ജങ്ഷനിലെ കുട്ടപ്പന് തട്ടുകട , സംസം ഹോട്ടല്‍ , ശിവ ഗംഗ , ആശുപത്രി ഭക്ഷണശാല എന്നിവിടങ്ങളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുളള ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ പത്തോളം ഹോട്ടലുകള്‍ക്ക് നവീകരണം നടത്താന്‍ നോട്ടീസ് നല്കി.
പഴകിയ ഭക്ഷണം വില്‍പ്പന നടത്തുന്ന ഹോട്ടലുകള്‍ ക്കെതിരെ കര്‍ശന നടപടി സ്ഥീകരിക്കുമെന്ന് ചെയര്‍ പേഴ്സണ്‍ ഹീബ അറിയിച്ചു.
പിടിച്ചെടുത്ത ആഹാര സാധനങ്ങള്‍ വൈകിട്ടുവരെ നരഗസഭാ കാര്യാലയത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് വിജനമായ സ്ഥലത്ത് കുഴിച്ചുമൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."