'റഷ്യയോടും ചൈനയോടും കളിച്ചാല്‍ വിവരമറിയും'
വാഷിങ്ടണ്‍: അമേരിക്ക ദേശീയ സുരക്ഷാ ഭീഷണിയും കടുത്ത സൈനിക പ്രതിസന്ധിയും നേരിടുന്നതായി റിപ്പോര്‍ട്ട്. ഇതിനാല്‍, റഷ്യയ്ക്കും ചൈനയ്ക്കുമെതിരേ യുദ്ധത്തിനുപോയാല്‍ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. 12 അംഗ കോണ്‍ഗ്രസ് പാനലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
റഷ്യയുമായും ചൈനയുമായുമുള്ള വന്‍ ശക്തികളുടെ അധികാര പോരാട്ടം എന്നു വിശേഷിപ്പിച്ചു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ദേശീയ സുരക്ഷാ നയതന്ത്രത്തെ (എന്‍.ഡി.എസ്) കുറിച്ചു പഠിക്കാന്‍ യു.എസ് കോണ്‍ഗ്രസ് നാഷനല്‍ ഡിഫന്‍സ് സ്ട്രാറ്റജി കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ധരടങ്ങുന്ന ഉഭയകക്ഷി പാനലാണ് കമ്മിഷനിലുള്ളത്. മുന്‍ ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടും.
ട്രംപിനു കീഴില്‍ യു.എസ് സൈന്യത്തിനു നേരത്തെയുണ്ടായിരുന്ന മേധാവിത്തം ഇടിഞ്ഞിരിക്കുന്നു. സൈനിക ബജറ്റ് വെട്ടിച്ചുരുക്കുകയും ചെയ്തു. എന്നാല്‍, ഇതിനെല്ലാം പുറമേ ഏറ്റവും വലിയ ഭീഷണിയായി അമേരിക്കയുടെ സൈനിക ശക്തിക്കു തുല്യമായി തങ്ങളുടെ ശക്തിയെയും നവീകരിക്കാന്‍ റഷ്യയും ചൈനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെ സൈനികമായ പരമാധികാരവും ആഗോളതലത്തിലുള്ള അതിന്റെ സ്വാധീനവുമെല്ലാം കുത്തനെ ഇടിഞ്ഞ് ഇപ്പോള്‍ അപകടാവസ്ഥയിലാണുള്ളതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."