HOME
DETAILS
MAL
നെടുമങ്ങാട്-വഴയില നാലുവരിപ്പാത നിര്‍മാണം ഉടന്‍
backup
August 05 2016 | 23:08 PM
നെടുമങ്ങാട്: വഴയില മുതല്‍ നെടുമങ്ങാട് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കാന്‍ സി. ദിവാകരന് എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായി.
പി.ഡബ്ല്യു.ഡി റോഡ്സ്, ബില്‍ഡിംഗ്സ്, ബ്രിഡ്ജസ്, വാട്ടര്‍അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, റവന്യു ഡിപാര്‍ട്ടമെന്റ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് അധ്യക്ഷനായി. നെടുമങ്ങാട് നഗരത്തിന്റെ സമഗ്രവികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ്, പ്ലാന്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രാഥമിക നടപടികള്‍ക്കു യോഗത്തില്‍ ധാരണയായി.
ആദ്യപടിയായി റവന്യുഭൂമിയുടെ വ്യാപകമായ കൈയേറ്റം ഒഴിപ്പിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."