മന്ത്രി കെ.ടി ജലീലിനെതിരേ പുതിയ ആരോപണം;സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ ഇടപെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്നതിനിടെ മന്ത്രി കെ.ടി ജലീലിനെതിരായ പുതിയ ആരോപണം. കേരള സാങ്കേതിക സര്‍വകലാശാലയായ എ.പി.ജെ അബ്ദുല്‍ കലാം യൂനിവേഴ്‌സിറ്റിയുടെ ചട്ടങ്ങള്‍ ലംഘിച്ച് പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് വന്നത്.
പരീക്ഷയുടെ ചുമതലയുള്ള പരീക്ഷാ കണ്ട്രോളറെ നോക്കുകുത്തിയാക്കി ഇതിനായി ആറംഗ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ട് മന്ത്രി ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും ഇവര്‍ക്ക് നല്‍കി. മന്ത്രി തന്നെയാണ് ആറുപേരെയും നിര്‍ദേശിച്ചത്. ഇതോടെ സര്‍വകലാശാല പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നല്‍കിയതും ചട്ടവിരുദ്ധമാണ്.
നിയമം ലംഘിച്ച് മന്ത്രിയുടെ ഓഫീസ് ഇറക്കിയ സര്‍ക്കുലറിനനുസരിച്ച് വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഉന്നത വദ്യാഭ്യാസ മന്ത്രി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി തന്റെ അധികാരങ്ങള്‍ മറികടന്ന് ഓരോ നടപടികള്‍ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കാര്യങ്ങള്‍ കാണിച്ച് ഇന്ന് വീണ്ടും ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."