HOME
DETAILS
MAL
സമഗ്രാന്വേഷണം നടത്തണം: കെ.എം മാണി
backup
June 22 2017 | 22:06 PM
കോട്ടയം: ഭൂനികുതി സ്വീകരിക്കാത്ത വില്ലേജ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംനൊന്ത് കര്‍ഷകനായ ചക്കിട്ടപാറ ചെമ്പനോട കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫിസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി.
കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. കര്‍ഷകരില്‍നിന്നു നികുതി ഈടാക്കുന്നത് സംബന്ധിച്ചുള്ള എല്ലാ പരാതികളും ഉടന്‍ പരിഹരിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."