HOME
DETAILS
MAL
39,315 കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ്
backup
June 23 2017 | 12:06 PM
39,315 കാറുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ഫോര്‍ഡ് ഇന്ത്യ. 2004 മുതല്‍ 2012 വരെ വിറ്റഴിച്ച കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഫോര്‍ഡ് ഫിയെസ്റ്റ ക്ലാസിക്, ഫോര്‍ഡ് ഫിഗോ എന്നീ മോഡലുകളാണ് ഇതില്‍പ്പെടുന്നത്.
ഹൈ പ്രഷര്‍ പവര്‍ അസിസ്റ്റഡ് സ്റ്റിയറിങ് (പി.എ.എസ്) ഹോസിലെ തകരാറാണ് തിരിച്ചുവിളിക്കാന്‍ കാരണം. ചൈന്നെ പ്ലാന്റില്‍ നിര്‍മിച്ച കാറുകളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കേണ്ടി വന്നിരിക്കുന്നത്. ഇതേ കാലയളവില്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച കാറുകളും തിരിച്ചുവിളിച്ചിടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."