സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകളിലും സഊദിവത്കരണം
ജിദ്ദ: സര്‍ക്കാര്‍ ഏജന്‍സികളും കമ്പനികളും നല്‍കുന്ന കരാറുകളില്‍ സഊദിവത്കരണം വര്‍ധിപ്പിക്കാന്‍ സഊദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഈ കരാറുകളുമായി ബന്ധപ്പെട്ട ചില തൊഴിലുകളില്‍ നൂറ് ശതമാനം വരെ സൗദിവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റജ്ഹി അംഗീകാരം നല്‍കി.
സഊദി സര്‍ക്കാറിന് 51 ശതമാനമെങ്കിലും ഓഹരിയുള്ള കമ്പനികള്‍ നല്‍കുന്ന കരാര്‍ പദ്ധതികളുടെ സുരക്ഷ, ഐ ടി, പൊതുസേവനങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സര്‍വീസ് എന്നിവയുടെ സൂപ്പര്‍വൈസര്‍ ജോലികളില്‍ 100 ശതമാനമാണ് സഊദിവത്കരണം. അഥവ, ഈ ജോലിയില്‍ ഇനി പ്രവാസികളെ നിയമിക്കില്ല. ഉള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എക്യുപ്‌മെന്റ്, സിവില്‍ തുടങ്ങിയവയുടെ സൂപ്പര്‍വൈസര്‍ ജോലിയില്‍ 40 ശതമാനവും ടെക്‌നിക്കല്‍, ഓപറേഷനല്‍, പ്രൊഫഷനല്‍ ജോലിയില്‍ 30 ശതമാനവുമാണ് സഊദിവത്കരണം.
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എക്യുപ്‌മെന്റ്, സിവില്‍, സേഫ്റ്റി, ഐ ടി, പൊതുസേവനങ്ങള്‍ തുടങ്ങിയവയുടെ അഡ്മിന്‍ ജോലിയില്‍ 50 ശതമാനം സഊദിവത്കരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."