തെക്കുംകരയില്‍ എട്ട് കാമറകള്‍: മാലിന്യം തള്ളിയാല്‍ ഇനി കാമറ പിടിക്കും
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് അമ്പലപ്പാട് മേഖലയില്‍ ഇനി മുതല്‍ മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ കാമറകള്‍ സ്ഥാപിച്ചു. കൈയോടെ പിടികൂടി കനത്ത പിഴയും ആവശ്യമെങ്കില്‍ തടവു ശിക്ഷയും ഉറപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. മച്ചാട് താണിക്കുടം റോഡില്‍ വനമേഖലയില്‍ ഉള്‍പ്പെട്ട ഊരോക്കാട് മുതല്‍ അമ്പലപ്പാട് വരെയുള്ള പ്രദേശത്ത് മാലിന്യങ്ങള്‍ കൊണ്ടു വന്നു തട്ടുന്നത് നിത്യസംഭവമാവുകയും ജനം കൊടിയ ദുരിതത്തിലാകുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ ഗ്രാമസഭ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മേഖല കാമറ നിരീക്ഷണത്തിലാക്കാന്‍ തീരുമാനമെടുത്തത്. ഉദ്ഘാടനം കുന്നംകുളം പൊലിസ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ നിര്‍വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അഷറഫ് കാമറയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍ ശശി, മെംബര്‍മാരായ ബിജു രവീന്ദ്രന്‍, കെ.എം രാജന്‍, പി.ജെ രാജു, സെക്രട്ടറി എം.എസ് അംബിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."