HOME
DETAILS

തളിക്കുളം വിപണന കേന്ദ്രം അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ്

  
backup
November 16 2018 | 06:11 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82

വാടാനപ്പള്ളി: തളിക്കുളം വിപണന കേന്ദ്രം അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ്.
കര്‍ഷകരെ സഹായിക്കുന്നതിനും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്തിന്റെ സഹകരത്തോടെ തളിക്കുളം കൃഷിഭവന്റെ കീഴില്‍ ആരംഭിച്ച വിപണ കേന്ദ്രത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം. സി.പി.എമ്മിന്റെ നേത്രത്വത്തിലുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാണ് വിപണന കേന്ദ്രം ഇപ്പോള്‍ നടത്തിവരുന്നത് . എല്ലാ മാസവും വിപണന കേന്ദ്രത്തില്‍ വരുന്ന വരവ് ചിലവ് കണക്കുകള്‍ കൃഷി ഓഫിസറെ ഏല്‍പ്പിക്കണം എന്നാണ് ഓര്‍ഡര്‍ ഉള്ളത്.  മാസങ്ങളായി ഓഫിസര്‍ക്ക് ഒരു കണക്കും സമിതി നല്‍കുന്നില്ല. കര്‍ഷകചന്തയിലെ തിരിമറിയില്‍ സംശയം തോന്നിയ കര്‍ഷകര്‍ പഞ്ചായത്ത് മെംബര്‍മാരെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് മെംബര്‍മാര്‍ വിപണന കേന്ദത്തിലെ വരവ് ചിലവ് കണക്കുകള്‍ കൃഷി ഓഫിസറോട് ആവശ്യപ്പെട്ടു. മാസങ്ങളായി ഒരു കണക്കും സമിതി തരുന്നില്ലെന്നും നിര്‍ബന്ധമായും തരണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കൃഷി ഓഫിസര്‍ മെംബര്‍മാരെ അറിയിച്ചു.
സമിതി പ്രസിഡന്റ് , സെക്രട്ടറി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു മാസം കഴിഞ്ഞു തരാമെന്നു പറഞ്ഞു. അതു ശരിയെല്ലെന്നും ദിവസവും എഴുതി സൂക്ഷിക്കുന്ന റജിസ്റ്റര്‍ കൃഷി ഭവന്റെ താഴെയുള്ള വിപണന കേന്ദ്രത്തില്‍ നിന്നു എടുത്തു സീല്‍ ചെയണമെന്ന് മെംബര്‍മാര്‍ പറഞ്ഞു. ഇല്ലെങ്കില്‍ കൃത്രിമ കണക്ക് അവര്‍ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞപ്പോള്‍ അതു സമ്മതിച്ച കൃഷി ഓഫിസര്‍ സമിതി അംഗങ്ങളെ ഫോണില്‍ ബന്ധപെടുകയും റജിസ്റ്റര്‍ ബുക്ക് അവശ്യപെടുകയും ചെയ്തു.
ഏറെ കഴിഞ്ഞിട്ടും രജിസ്റ്റര്‍ ബുക്ക് കൊണ്ട് വരാതിരുന്നപ്പോള്‍ കൃഷി വകുപ്പ് അസിസ്റ്റന്റിനെ വിട്ട് റജിസ്റ്റര്‍ ബുക്ക് എടുത്ത് കൊണ്ടുവരുവാന്‍ അവശ്യപ്പെട്ടു. കൃഷി അസിസ്റ്റന്റ് വിപണന കേന്ദ്രത്തിലേക്ക് ചെന്നപ്പോള്‍ വിപണന കേന്ദ്രം പൂട്ടി സമിതി അംഗങ്ങള്‍ പോയി.  കണക്കുകള്‍ അടുത്ത ദിവസം തന്നെ തരാമെന്ന് കൃഷി ഓഫിസര്‍ നല്‍കിയ ഉറപ്പിന്മേല്‍ മെംബര്‍മാര്‍ തിരിച്ചു പോന്നു. പിറ്റേ ദിവസം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ സമിതി അംഗങ്ങളെ വിളിച്ചു വരുത്തുകയും കണക്കുകള്‍ ആവശ്യപെടുകയും ചെയ്തു. പണം ബാങ്കില്‍ തിരിച്ചു അടക്കാമെന്നും കണക്ക് പിന്നിട് ശരിയാക്കി തരാമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു . എല്ലാ ദിവസവും എഴുതി സൂക്ഷിക്കുന്ന കണക്ക് പിന്നീട് നല്‍കാമെന്ന് പറയുന്നതില്‍ തന്നെ വ്യക്തമാണ് അഴിമതി നടന്നിട്ടുണ്ട് എന്ന് യു.ഡി.എഫ് മെംബര്‍മാര്‍ പറഞ്ഞു . സമിതിയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവര്‍ കരാര്‍ ജോലിക്കാര്‍ അവരുതെന്ന് ബൈലോയില്‍ ഉള്ളത് അട്ടിമറിച്ചാണ് പണം എഴുതി എടുത്തിരുന്നത്. നഗ്‌നമായ അഴിമതി പുറത്ത് വന്ന സാഹചര്യത്തില്‍ കുറ്റകാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരികണമെന്നും അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് മെംബര്‍മാരായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂണ്‍ റഷീദ്, പി.എസ് സുല്‍ഫിക്കര്‍, സുമന ജോഷി, പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago