ഓട്ടോഡ്രൈവര്‍മാര്‍ രൂപം കൊടുത്ത സഹായനിധി: രണ്ടാം വാര്‍ഷികം 26ന്
കോട്ടയം: ശാസ്ത്രിറോഡില്‍ ദര്‍ശന ഓട്ടോസ്റ്റാന്റില്‍ സര്‍വിസ് നടത്തുന്ന 10 ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജീവകാരുണ്യ സഹായനിധിയുടെ രണ്ടാംവാര്‍ഷിക സമ്മേളനം ഈമാസം 26ന് നടക്കും. വൈകീട്ട് 5.30ന് ദര്‍ശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ചികില്‍സാ സഹായവിതരണം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ കെ സുരേഷ്കുറുപ്പ് എം.എല്‍.എ ആദരിക്കും. ജീവകാരുണ്യസഹായനിധി സാരഥി ഷിബു വെട്ടുകുഴി അധ്യക്ഷത വഹിക്കും. പായിപ്പാട് പള്ളിച്ചിറ മുളകുടിയില് വീട്ടില്‍ എം.എസ് പ്രസാദ്, ഭാര്യ സുജാദ പ്രസാദ്, മക്കളായ ആതിര പ്രസാദ്, ഐശ്വര്യ പ്രസാദ് എന്നിവരുള്‍പ്പെടുന്ന കുടുംബത്തിനാണ് ജീവകാരുണ്യ സഹായനിധിയുടെ അണിയറപ്രവര്‍ത്തകര്‍ വീടുവാങ്ങി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."