ശബരിമല വിഷയം കത്തിച്ചു നിര്‍ത്തണം: കേരളാ നേതൃത്വത്തോട് അമിത്ഷാ
കേരളത്തില്‍ സംഘ്പരിവാറിനു വേരോട്ടം ലഭിക്കാന്‍ ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. മാംഗ്ലൂരില്‍ നടന്ന ആര്‍എസ്എസിന്റെ പ്രത്യേക യോഗത്തിലാണ് ശബരിമല വിഷയം കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആഹ്വാനം ബിജെപി, ആര്‍എസ്എസ് നേതാക്കളോട് അമത്ഷാ നടത്തിയത്.
ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി രാംലാല്‍, നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ദക്ഷിണേന്ത്യയില്‍ കാര്യമായ വേരോട്ടം ലഭിക്കാത്ത ബിജെപി ശബരിമല വിഷയം പരമാവധി കത്തിച്ച് മുതലെടുപ്പിനൊരുങ്ങുകയാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധം നടത്തി അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കരുതുന്നത്. ഇതിനായുള്ള തന്ത്രങ്ങള്‍ മെനയണമെന്നും അമിത്ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനായി ആര്‍എസ്എസ് ശാഖകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 250 ഓളം പൂര്‍ണസമയ തീവ്ര ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ പങ്കെടുത്ത 'റിഫ്രഷര്‍ കോഴ്‌സ്' നടത്തിയിരുന്നത്.
ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയില്‍ അടിത്തറപാകാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് സംഘ്പരിവാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."