അമൃത കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു
ബംഗളൂരു: കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ബംഗളൂരു അമൃത എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആന്ധ്രപ്രദേശ് സ്വദേശിയായ ശ്രീഹര്‍ഷ(21) എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. കുറ്റാരോപിതരായ കോളജ് അധികൃതരെ ചോദ്യംചെയ്തുവരുകയാണെന്നും ആത്മഹത്യയ്ക്കുള്ള കാരണമെന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും ബംഗളൂരു ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഇഷാന് പന്ത് പറഞ്ഞു.
ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരേ സമരം ചെയ്തതിന് ശ്രീഹര്‍ഷയെ കോളജ് അധികൃതര്‍ നേരത്തെ പുറത്താക്കിയിരുന്നു.
കാംപസ് ഇന്റര്‍വ്യൂവിലൂടെ ശ്രീഹര്‍ഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കോളജ് അധികൃതര്‍ ശ്രീഹര്‍ഷയുടെ മുന്നില്‍വച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."