HOME
DETAILS

മഞ്ചേശ്വരത്തിന്റെ പാഠം   ബി.ജെ.പി വാഴ്ചക്കെതിരേ ജനം  ചിന്തിച്ചു തുടങ്ങിയെന്നതിന്റെ തെളിവ്: പി.കെ.കുഞ്ഞാലിക്കുട്ടി

  
backup
October 24 2019 | 10:10 AM

bye-election-comment-kunjalikutty12

മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ അനൈക്യങ്ങളാണ് മറ്റു മണ്ഡലങ്ങളെ പരാജയത്തിലേക്ക് നയിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്ത്് ഒന്നടങ്കമുണ്ടാവേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് പ്രകടമായത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം എട്ടായിരത്തിലേക്കുയര്‍ന്നത്. ബി.ജെ.പിക്ക് കടന്നു വരാന്‍ ഏറെ സാധ്യതയുള്ള മണ്ഡലമായിരുന്നു മഞ്ചേശ്വരം. എന്നാല്‍ ഇവിടെ മതേതര ശക്തികളുടെ കൂട്ടായ്മയുണ്ടായി. കേരളത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിരോധ കോട്ട തീര്‍ക്കാന്‍ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സാധിച്ചു.

തോല്‍വി ആരുടെയും തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. തോല്‍വിയായാലും ജയമായാലും അതത് പാര്‍ട്ടികളും മുന്നണികളും ഉത്തരവാദിത്തം ഏറ്റെടുക്കണം. യു.ഡി.എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. അതിന് പകരം മറ്റു സംഘടനകളെ പഴിച്ച് രക്ഷപ്പെടുന്നത് ശരിയല്ല. തോല്‍വി യു.ഡി.എഫ് ചര്‍ച്ച ചെയ്യും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എറണാകുളത്ത് യു.ഡി.എഫ് ഭൂരിപക്ഷമുള്ള പല കേന്ദ്രങ്ങളില്‍നിന്നും വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ സാധിച്ചിരുന്നില്ല. പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടായിട്ടും ഇവിടെ വിജയിക്കാനായി എന്നത് വലിയ കാര്യമാണ്.

ബി.ജെ.പിയുടെ വാഴ്ചക്കെതിരായി ജനങ്ങള്‍ കാര്യമായ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് തെളിവാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് വേണ്ടത്ര പ്രകടനം കാഴ്ച വെക്കാനായില്ല. മോദി വാഴ്ച അവസാനിച്ചിട്ടുണ്ട്. ഈ ഒരു വികാരമാണ് പകുതി ഭാഗവും കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന മഞ്ചേശ്വരത്തും പ്രകടമായത്. രാഷ്ടീയത്തിന് അതീതമായ വിജയമാണ് മഞ്ചേശ്വരത്തുണ്ടായത്. മത, സാമൂഹിക, സാംസ്‌കാരിക, കലാ, കായിക മേഖലിയില്‍ നിന്നും ഉയര്‍ന്നുവന്ന കൂട്ടായ്മയാണ് ഇവിടെ ചരിത്രവിജയമുണ്ടാക്കിയത്. യു.ഡി.എഫിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  9 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  17 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  24 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  30 minutes ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  34 minutes ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  an hour ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  4 hours ago