മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി. ഒരു സ്വകാര്യചാനല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ മാധ്യമങ്ങളെ തടയാന്‍ പാടില്ല. ശബരിമലയില്‍ മാധ്യമങ്ങളെ തടയുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ തടഞ്ഞില്ലെന്നും എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും പൊലിസ് കോടതിയെ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അല്ലാതെ ആരെയും തടഞ്ഞിട്ടില്ലെന്നും പൊലിസ് അറിയിച്ചു. താല്‍കാലിക ജീവനക്കാരെ സുരക്ഷക്കായി ശബരിമലയില്‍ നിയമിക്കാനും കോടതി സര്‍ക്കാരിന് അനുവാദം നല്‍കി. അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത 1,668 പേരുടെ നിയമനം ശരിവച്ച കോടതി ഇവര്‍ക്ക് ടേണ്‍ സംവിധാനം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചു. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍ , ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപേക്ഷിച്ച 2058 പേരില്‍ 1,358 പേരെ നിയമിച്ചെന്നും 30 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ കൂടി നിയമിക്കാന്‍ കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."