മാടായി പഞ്ചായത്തിന് ലോകബാങ്കിന്റെ ഗ്രാന്റ് നഷ്ടമായി
പഴയങ്ങാടി: മാടായി പഞ്ചായത്തിന് ലോക ബാങ്കിന്റെ പെര്‍ഫോമന്‍സ് ഗ്രാന്റ് നഷ്ടമായി. ജില്ലയിലെ പെര്‍ഫോമന്‍സ് ഗ്രാന്റ് നേടാത്ത ഏക പഞ്ചായത്താണ് മാടായി. ഗ്രാന്റ് നഷ്ടപ്പെട്ടത് ഭരണസമിതിയുടെ അനാസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇത് ഭരണസമിതിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്. 2015-16 വര്‍ഷത്തെ പദ്ധതി ആസൂത്രണം, നടത്തിപ്പ് എന്നിവ അടക്കമുള്ള മേഖലകളിലെ പ്രവര്‍ത്തന മികവ് പരിശോധനയിലാണ് മാടായി പഞ്ചായത്ത് പിന്തള്ളപ്പെട്ടത്.
സംസ്ഥാനത്തെ 834 ഗ്രാമപഞ്ചായത്തുകളും 64 നഗരസഭകളും ഗ്രാന്റിന് അര്‍ഹത നേടിയിട്ടുണ്ട്.
കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വിസ് ഡെലിവറി പ്രൊജക്ടിന്റെ ഭാഗമായാണ് ലോകബാങ്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍ഫോമന്‍സ് ഗ്രാന്റ് എന്നപേരില്‍ ധനസഹായം നല്‍കുന്നത്.
ഒരുവര്‍ഷത്തില്‍ 25 ലക്ഷം രൂപയിലധികമാണ് നല്‍കുന്നത്. പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവുകള്‍ ലോകബാങ്ക് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഭരണസമിതിക്ക് സാധിക്കാത്തതാണ് ഗ്രാന്റ് നഷ്ടപ്പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."