ഹൈടെക് സ്‌കൂളുകളില്‍ ടി.വി വിതരണം പൂര്‍ത്തിയായി
തിരുവനന്തപുരം: ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുള്ള 43 ഇഞ്ച് ടെലിവിഷന്‍ സെറ്റുകളുടെ വിതരണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍സ് (കൈറ്റ്) പൂര്‍ത്തിയാക്കി. ടി.വി വിതരണം ചെയ്ത 4,206 സ്‌കൂളുകളിലും ടി.വി സ്ഥാപിക്കുന്ന പ്രവൃത്തി 30ഓടെ പൂര്‍ത്തിയാകും. ഇതോടൊപ്പം 4,578 സ്‌കൂളുകള്‍ക്കുള്ള ഡി.എസ്.എല്‍.ആര്‍ കാമറ വിതരണം ആരംഭിച്ചു.
സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, കൈറ്റ് വിക്ടേഴ്‌സ് ചാനലിലേയ്ക്ക് സ്‌കൂള്‍ വാര്‍ത്തകള്‍ തയാറാക്കല്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, സ്‌കൂള്‍ കുട്ടികളുടെ ടെലിഫിലിം തയാറാക്കല്‍ തുടങ്ങി അക്കാദമികവും പൊതുവായതുമായ ആവശ്യങ്ങള്‍ക്കാണ് എല്ലാ സ്‌കൂളുകള്‍ക്കും ഡിജിറ്റല്‍ കാമറകള്‍ നല്‍കുന്നതെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കാമറ ഉപയോഗം,ഡിജിറ്റല്‍ ഉള്ളടക്കം തയാറാക്കല്‍, വിഡിയോ എഡിറ്റിങ്, സംപ്രേഷണം എന്നീ മേഖലകളെക്കുറിച്ച് ചുമതലയുള്ള അധ്യാപകര്‍ക്കും മുഴുവന്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബംഗങ്ങള്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കും. സ്വയം വിശദീകരിക്കുന്ന വിഡിയോ ട്യൂട്ടോറിയലുകള്‍ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും.സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ കാര്യത്തിലെന്നപോലെ ടെലിവിഷന്‍, ഡിജിറ്റല്‍ കാമറ എന്നിവയുടെ ഉപയോഗവും പ്രഥമാധ്യാപകര്‍ പ്രത്യേകം നിരീക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."