കരാര്‍ ജോലിക്കെത്തിയ ജീവനക്കാരനെ അക്രമിച്ച സംഘം പിടിയില്‍
മണ്ണന്തല: വാട്ടര്‍അതോറിറ്റിയുടെ കരാര്‍പണിക്കെത്തിയ ജീവനക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ്മൂന്ന് പേരെ മണ്ണന്തല പൊലിസ് കസ്റ്റഡിയിലെടുത്തു.
പൗഡിക്കോണം രാഹുല്‍ കോട്ടേജില്‍ രാഹുല്‍ (22), നെട്ടയം അഭിരാമത്തില്‍ അഭിജിത്ത് (22), പാറോട്ടുകോണം സ്വദേശി സജീവ് (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പകല്‍സമയത്തായിരുന്നു സംഭവം.
കഴക്കൂട്ടം പോങ്ങുമ്മൂട് സെക്ഷന്‍ ഓഫിസിലെ കരാര്‍ പണിക്കാരന് പോങ്ങുമ്മൂട് പനച്ചവിള ലെയിന്‍ സ്വദേശി അഭിലാഷിനെയാണ് സംഘം അക്രമിച്ചത്.
കേരളാദിത്യപുരത്ത് കരാര്പണിക്ക് ജീപ്പിലും മറ്റൊരു വാഹനത്തിലുമെത്തിയവരെ മദ്യലഹരിയിലായിരുന്ന സംഘം വാക്കുതര്‍ക്കത്തിനൊടുവില്‍ അക്രമിക്കുകയായിരുന്നുവെന്ന് മണ്ണന്തല പൊലിസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന മറ്റു 3 പേര് ഓടി രക്ഷപ്പെട്ടു. വാഹനം അടിച്ചുതകര്‍ത്തതിലൂടെ 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു പേരൂര്‍ക്കട സി.ഐ സ്റ്റ്യുവര്‍ട്ട് കീലര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."