റോഡുപണി പൂര്‍ത്തിയാക്കിയില്ല യാത്രാദുരിതം തുടരുന്നു
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള മുതല്‍ ചെമ്മണം തോട് വരെയുള്ള 6.300 കിലോമീറ്റര്‍ ദൂരം നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമീണ റോഡുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ഗുണമേന്മയുള്ള ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള മുതല്‍ ചെമ്മണംതോടു വരെയുള്ള 6.300 കിലോമീറ്റര്റോഡിന് 391.73 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 20.11.2011 ന് റോഡിന്റെ നിര്‍മാണം തുടങ്ങി 19.11.15ന് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് കരാര്‍. തമിഴ്നാട് ഈറോഡ് പെരുന്തുറൈയിലുള്ള അണ്ണെ ഇന്‍ഫ്ര ഡെവലപ്ഴേഷ്സ് ആണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കലാവധി കഴിഞ്ഞ് ഒന്‍പതു മാസമായിടും ചളിയടിച്ച് മെറ്റല്‍ വിരിച്ചതെല്ലാതെ ടാറിങ് തുടങ്ങിയിട്ടില്ല. ഇതോടെ നിര്‍മാണം ഭാഗികമായി ചെയ്തതെല്ലാം പൊട്ടിപൊളിയാന് തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."