ബി.ജെ.പിക്ക് പിന്തുണ നല്കാന് തീരുമാനിച്ചിട്ടില്ല- ദുഷ്യന്ത് ചൗതാല
ചണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പിക്ക് പിന്തുണക്കാന്‍ നിലവില്‍ ജെ.ജെ.പി ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദുഷ്യന്ത് ചൗതാല. അധികാരത്തിനായി ജെ.ജെ.പിയുടെ പിന്തുണ ഇരു മുന്നണികള്‍ക്കും നിര്‍ബന്ധമാണെന്ന സാഹചര്യത്തിലാണ് ചൗതാലയുടെ വെളിപെടുത്തല്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പിയുമായി തങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യം ചേരുന്നതിനെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിരോമണി അകാലി ദളിന്റെ നേതാക്കളോട് ചൗതാലയുമായി സംസാരിക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച് നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'പതിനൊന്നു മാസം മുമ്പാണ് ഞങ്ങളുടെ പാര്‍ട്ടി പ്രയാണമാരംഭിച്ചത്. ബുദ്ധിപൂര്‍വ്വം ശരിയായ ദിശയില്‍ കാര്യങ്ങള്‍ നീക്കിയതിനാലാണ് ഞങ്ങള്‍ക്ക് ഇത്രയും മുന്നേറാന്‍ സാധിച്ചത്. ഇനിയുള്ള ഞങ്ങളുടെ യാത്രയും അങ്ങിനെ തന്നെ ആയിരിക്കും. എല്ലാവരുമായും ചര്‍ച്ച ചെയത് യുക്തിപൂര്‍വ്വമായ തീരുമാനമെടുക്കും'- ചൗതാല പറഞ്ഞു. തന്റെ പിതാവിന്റെ (അജയ് സിങ് ചൗതാല) സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."