കുടിവെള്ളം മലിനമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതി പ്രദേശത്ത് മാലിന്യം തള്ളി കുടിവെള്ള സ്രോതസ് മലിനപ്പെടുത്തിയ സാമൂഹിക വിരുദ്ധരുടെ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അപലപിച്ചു.
കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഉള്‍പ്പടെ പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ ആശ്രയമായിരുന്ന കാരാപ്പുഴ പദ്ധതി പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച് കുടിവെള്ളം മലിനമാക്കുകയാണ്. രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനില്‍ക്കുന്ന ജില്ലയില്‍ ഇത് ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടിവെള്ളത്തിനായി പകരം സംവിധാനം പ്രദേശത്ത് ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷനായി. ശശി പന്നിക്കുഴി, അനീഷ് ദേവസ്യ, മുഹമ്മദ് അജമല്‍, സാലി റാട്ടകൊല്ലി, പ്രിന്‍സ് കല്ലുപാടി, ടി.ജെ ആന്റണി, അജയ് ജോസ്, മധു, ഹൈദര്‍ അനീഷ്, ബിജു, ഷിന്‍സ് സിറിയക്, മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."