മെഡിക്കല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍: നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്
ചെര്‍പ്പുളശ്ശേരി: പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത് വ്യാപകം.നിയമം കാറ്റില്‍ പറത്തിയുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു പരിശോധനയോ നടപടിയോ ഇല്ലെന്ന് വ്യാപക പരാതി. ഫാര്‍മസിസ്റ്റിന്റെ സേവനമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന ആരോഗ്യ വകുപ്പിന്റെ നിയമത്തെയാണ് മരുന്നു കച്ചവടക്കാര്‍ ലംഘിക്കുന്നത്. പല കടകളിലും പ്രദര്‍ശിപ്പിച്ച ലൈസന്‍സിലെ ഫാര്‍മസിസ്റ്റ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത.
പലരും ഒന്നിലധികം മെഡിക്കല്‍ സ്റ്റോറുകളിലെ രേഖകളില്‍ ഫാര്‍മസിസ്റ്റുകളുമാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വൈകിട്ടോടെ പല മെഡിക്കല്‍ സ്റ്റോറുകളിലും ജീവനക്കാരാണ്. മരുന്നിന്റെ കുറിപ്പടി മനസ്സിലാവാത്തവര്‍ സ്ഥാപനത്തിലെ മറ്റുള്ളവരോട് ചോദിച്ചാണ് പലപ്പോഴും മരുന്നുകള്‍ നല്‍കാറുള്ളത്. ഇത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉപഭോക്താക്കള്‍ വരുന്ന മുറക്ക് കുറിപ്പടി വാങ്ങുന്നതോടെ മറ്റു സ്ഥാപനങ്ങളിലേക്ക് പോകാതിരിക്കാനും അതോടെ തങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാനുമാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളെയും മറ്റും സ്ഥാപനങ്ങളില്‍ നിയമിക്കുന്നത്. പലര്‍ക്കും ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് ഏറെ കൗതുകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."