സ്റ്റേഡിയം നിര്‍മാണം പാതി വഴിയില്‍
കണിച്ചാര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന ചെങ്ങോം സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയില്‍. കരാറുകാരന്റെ അനാസ്ഥയാണ് പ്രവൃത്തി വൈകാന്‍ കാരണമെന്നാണ് ആരോപണം.
32 വര്‍ഷം മുന്‍പാണ് പ്രദേശവാസിയായ വലിയപറമ്പില്‍ തോമസ് എന്നയാള്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി 50 സെന്റ് സ്ഥലം കണിച്ചാര്‍ പഞ്ചായത്തിന് നല്‍കിയത്. എന്നാല്‍ 32 വര്‍ഷമായിട്ടും യാതൊരു പ്രവൃത്തിയും നടന്നില്ല.
സ്ഥലം വിട്ടുനല്‍കിയ തോമസിന്റെ മകള്‍ സിജിടോമി വാര്‍ഡ് മെംബറായതോടെയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും 10,00,000 രൂപ അനുവദിച്ചത്. 8,35,000 രൂപയ്ക്കാണ് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. സ്റ്റേഡിയത്തിന്റെ ഡ്രസിങ് റൂമിന്റെയും ചുറ്റുമതിലിന്റെയും പ്രവൃത്തി മാത്രമാണ് ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ചത്.
ചുറ്റുമതിലിന് ഗേറ്റ് സ്ഥാപിക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയും ചെയ്തു. അടിയന്തരമായി സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം കായിക താരങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."