'വികലാംഗനായാലും കുറ്റവാളിയായാലും ബി.ജെ.പി തെരഞ്ഞെടുക്കുന്ന ഏതൊരു സ്ഥാനാര്‍ഥിക്കും ജനം വോട്ട് ചെയ്യണം':വിവാദ പരാമര്‍ശവുമായി നിഷികാന്ത് ദുബെ
റാഞ്ചി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും നാം വിശ്വസിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ.
ജാര്‍ഖണ്ഡില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന, ബിജെപി ആരെയെങ്കിലും, അവന് വികലാംഗനായാലും കള്ളനായാലും കൊള്ളക്കാരനായാലും കുറ്റവാളിയായാലും നമ്മള് ആ സ്ഥാനാര്‍ത്ഥിയെ എന്തുവിലകൊടുത്തും പിന്തുണയ്ക്കണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി രഘുബര്‍ ദാസിന്റേയും തീരുമാനത്തെ നമ്മള് പൂര്‍ണമായും വിശ്വാസത്തിലെടുക്കണം''- എന്നായിരുന്നു ദുബെ പറഞ്ഞത്.
ബി.ജെ.പി അഴിമതിരഹിത പാര്‍ട്ടിയായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെത് ശരിയായ തെരഞ്ഞെടുപ്പായിരിക്കുമെന്നും പി.ചിദംബത്തെപ്പോലുള്ള ഒരാളെ ജയിലിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനകം സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയെയും ഞങ്ങള്‍ ജയിലിലാക്കിയെന്ന് നിങ്ങള്‍ കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."