HOME
DETAILS
MAL
മൂന്നു ദിവസത്തെ വിദേശ പര്യടനത്തിനായി മോദി പുറപ്പെട്ടു
backup
June 24 2017 | 02:06 AM
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ഇന്ന് പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്ന മോദി നാളെ യു.എസിലും തിങ്കളാഴ്ച നെതര്‍ലാന്റിലുമായിരിക്കും.
മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് യാത്രയെന്ന് മോദി പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുന്നത് രാജ്യത്തിനും ലോകത്തിനും ഗുണമാകുമെന്നും മോദി പറഞ്ഞു.
ഇത് അഞ്ചാമത്തെ തവണയാണ് മോദി അമേരിക്കയിലേക്കു പോകുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ആദ്യത്തെ സന്ദര്‍ശനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."