വിദ്യാഭ്യാസ മുന്നേറ്റത്തിന് പണം തടസമാകില്ല: മന്ത്രി രവീന്ദ്രനാഥ്
ഗുരുവായൂര്‍: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കോ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ പണംതടസമാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മുമ്പൊന്നുമില്ലാത്തവിധം വിദ്യാഭ്യാസ മുന്നേറ്റത്തിനായി 2000കോടിരൂപയാണ് സംസ്ഥാനബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്നും ഇത് ബജറ്റിന്റെ ആറ് ശതമാനം വരുമെന്നും മന്തി പറഞ്ഞു.
ഗുരുവായൂരില്‍ നവീകരിച്ച ശിക്ഷക്‌സദന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണമാതൃകയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈവര്‍ഷം മുതല്‍ നടപ്പിലാക്കും. കുടിവെള്ളവും ടോയ്‌ലറ്റും ഇല്ലാത്ത സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടാകില്ല. അടുത്തവര്‍ഷംമുതല്‍ എയ്ഡഡ് കോളജുകളില്‍ സ്വാശ്രയകോഴ്‌സുകള്‍ ഉണ്ടാകില്ലെന്നുംമന്തി പറഞ്ഞു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജദേവന്‍ അധ്യക്ഷയായി ടി.വി മദനമോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."