ഒന്നുകില്‍ ഉപാധികള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ പിരിയാമെന്ന് ഖത്തറിനോട് യു.എ.ഇ
അബൂദബി: ഖത്തറിലെ ഉപരോധം നീക്കാന്‍ 13 ഉപാധികള്‍ അംഗീകരിക്കണമെന്ന നിര്‍ദേശം കൊണ്ടുവന്നതിനു പിന്നാലെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി യു.എ.ഇ. ഒന്നുകില്‍ ഉപാധികള്‍ അംഗീകരിച്ച് ഒന്നിച്ചു പോവാമെന്നും അല്ലെങ്കില്‍ പിരിയാമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
പ്രശ്‌നത്തില്‍ മധ്യസ്ഥത്തിന് ശ്രമിക്കുന്ന കുവൈത്ത് മുഖേനയാണ് സഊദി നേതൃത്വത്തിലുള്ള അയല്‍രാജ്യങ്ങള്‍ 13 ഉപാധികള്‍ നല്‍കിയത്. ഇവ അംഗീകരിക്കുകയാണെങ്കില്‍ ഉപരോധവും ബഹിഷ്‌കരണവും ഒഴിവാക്കാമെന്നാണ് നിബന്ധന. എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാനാവാത്തതെന്നു പറഞ്ഞ് ഖത്തര്‍ തള്ളിക്കളയുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഉപാധികളുടെ പട്ടിക ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. തുടക്കം മുതല്‍ ഖത്തര്‍ പറഞ്ഞുവരുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പട്ടികയെന്നും തീവ്രവാദത്തെ ചെറുക്കാനല്ല ഉപരോധമെന്നും ഖത്തര്‍ ആശയവിനിമയ ഡയരക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് ആല്‍ഥാനി പ്രതികരിക്കുകയും ചെയ്തു. ഇത് ഖത്തറിന്റെ പരമാധികാരത്തെ നിയന്ത്രിക്കുന്നതാണെന്നും അംഗീകരിക്കാനും നടപ്പിലാക്കാനുമാവാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Read More... സഊദി സഖ്യം ഖത്തറിന് മുന്നില്‍ സമര്‍പ്പിച്ച 13 ഇന ഉപാധികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."