പുലി ഭീതിയില്‍ പുത്തുമല; പശുക്കളെ ആക്രമിച്ചു
മേപ്പാടി: പുത്തുമലയില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ പുലി പുത്തുമല-കാശ്മീര്‍ കൈതക്കല്‍ രാമകൃഷ്ണന്, ഏലവയല്‍ കാളിയ പെരുമാള്‍ എന്നീ കര്‍ഷകരുടെ പശുക്കളെയാണ് പുലി ആക്രമിച്ചത്.
ഇതില്‍ രാമകൃഷ്ണന്റെ അഞ്ചു വയസ് പ്രായമുള്ള പുലി കൊന്നു. ദിവസവും 13 ലിറ്റര്‍ പാല് ചുരത്തിയിരുന്ന പശുവായിരുന്നു ഇത്. പെരുമാളിന്റെ ഒരു വയസ് പ്രായമുള്ള പശുവിനെ പുലി ആക്രമിച്ചെങ്കിലും ഇതുകണ്ട വീട്ടുകാര്‍ ബഹളം വച്ചതോടെ പശുവിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പശുക്കളെയാണ് ഈ പ്രദേശത്ത് നിന്ന് പുലി ആക്രമിച്ചത്.
പുലിയെ കൂടുവച്ചു പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ വനം വകുപ്പ് പരിഗണിച്ചിട്ടില്ല. പുലി വീണ്ടും വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചതോടെ വനം വകുപ്പിനെതിരേ പ്രക്ഷോപത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."