അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: സംഘാടകര്‍ക്കെതിരേ പരാതിയുമായി കുടുംബം
കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാരകര്‍ക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണെന്നും കുടുംബം വ്യക്തമാക്കി. അപകടത്തിന്റെ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്ന് അഫീലിന്റെ പിതാവ് പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്നെന്നും അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സണ്‍, ഡാര്‍ലി എന്നിവര്‍ പരാതിപ്പെട്ടിരുന്നു. അഫീലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമല്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ അഫീലിന്റെ തലയില്‍ വീഴുകയായിരുന്നു.ഒക്ടോബര്‍ നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ അഫീല്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."