മുസ്ലിംലീഗിന്റെ രാഷ്ട്രീയം ജീവകാരുണ്യ മേഖലയില്‍: മരക്കാര്‍ മാരായമംഗലം
ഷൊര്‍ണൂര്‍: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം പാവങ്ങളുടെ കണ്ണീരൊപ്പുന്ന വിവിധ തലങ്ങളിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണെന്ന് മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം പറഞ്ഞു. പ്രാരംഭ കാലം മുതല്‍ മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരുന്ന ഈ പ്രവര്‍ത്തനം ഇപ്പോള്‍ ദേശീയ തലത്തിലേക്കും നീണ്ടിരിക്കുകയാണ്. റമദാന് മാസത്തില്‍ മാത്രം മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മറി കടക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൊര്‍ണൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കിറ്റ് വിതരണവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മരക്കാര്‍ മാരായമംഗലം. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് ടി. യൂസഫ് അധ്യക്ഷനായി. ജഅഫര്‍ ഹുദവി റമദാന് സന്ദേശം നല്കി.
മുസ്ലിം ലീഗ് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡണ്ട് എം.വീരാന്‍ ഹാജി, മുന്‍ പ്രസിഡണ്ട് സി.കെ.കുഞ്ഞാലന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി പി.താഹിര്‍ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."