HOME
DETAILS
MAL
ഡെങ്കിപ്പനി പരിശോധന ശക്തമാക്കി
backup
June 24 2017 | 20:06 PM
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ പനിയെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണവുമായി സ്ക്വാഡ് അംഗങ്ങളെത്തി. വാര്‍ഡുകളില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വീടുകള്‍ കയറിയിറങ്ങിയാണ് പരിശോധന നടക്കുന്നത്. ആശാപ്രവര്‍ത്തകര്‍, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധസംഘടനാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. ശുചിത്വമില്ലാത്ത പരിസരങ്ങളും വീടുകളും കണ്ടെത്തി പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പും നോട്ടീസ് വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ ഇതുസംബന്ധിച്ച് സബ് കലക്ടറുടെ നേതൃത്വത്തില്‍ ക്ലാസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."