HOME
DETAILS

ഖത്തര്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നും ചരക്കു കപ്പലുകള്‍ ദോഹയില്‍ എത്തിത്തുടങ്ങി

  
backup
June 24 2017 | 20:06 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d



ദോഹ: അയല്‍ രാജ്യങ്ങളുടെ ഉപരോധം മറികടക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഗതാഗത ഉപരോധം പൊളിക്കുകയാണ് ഖത്തര്‍. ഇന്ത്യ, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഹമദ് തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ചരക്കുകപ്പലുകളെത്തി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ഉല്‍പന്നങ്ങളാണ് ഈ കപ്പലുകളിലുള്ളത്.
ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ നേരിട്ടുള്ള കപ്പല്‍ സര്‍വിസാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നും കപ്പലുകളെത്തും.
യു.എ.ഇയിലെ ജബല്‍ അലി തുറമുഖം ഖത്തറിലേക്കുള്ള കപ്പലുകള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചതോടെയാണു വിവിധ രാജ്യങ്ങളില്‍ നിന്നു നേരിട്ടുള്ള സര്‍വിസുകള്‍ തുടങ്ങാന്‍ തുറമുഖ മന്ത്രാലയം പദ്ധതി തയാറാക്കിയത്. തുര്‍ക്കിയില്‍നിന്നു 4000 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങളുമായുള്ള കപ്പലും ഖത്തറിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാവസേവ തുറമുഖത്തുനിന്നുള്ള ചരക്കുകപ്പല്‍ വെള്ളിയാഴ്ചയാണ് ഹമദ് തുറമുഖത്തെത്തിയത്. 710 കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ ഖത്തറിലെത്തിയത്.
ഗുജറാത്തിലെ മുന്ദ്ര, മഹാരാഷ്ട്രയിലെ നവസേവ തുറമുഖങ്ങളെയും ഹമദ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ ആഴ്ചയില്‍ ഒന്നു വീതമായിരിക്കും സര്‍വിസ്. ഉപരോധത്തെ നേരിടാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് ഈ പുതിയ പാത.
ഇന്ത്യ ഖത്തര്‍ എക്‌സ്പ്രസ് സര്‍വിസ്(ഐക്യുഎക്‌സ്) എന്ന പേരിലാണ് പുതിയ സര്‍വിസ് അറിയപ്പെടുന്നത്. എല്ലാ ശനിയാഴ്ചയും ഹമദ് തുറമുഖത്തുനിന്നു പുറപ്പെട്ടു വ്യാഴാഴ്ച മുന്ദ്രയിലെത്തും. അവിടെനിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന കപ്പല്‍ ശനിയാഴ്ച നാവസേവയിലെത്തും. ഇവിടെനിന്ന് ഞായറാഴ്ച പുറപ്പെടുന്ന കപ്പല്‍ വെള്ളിയാഴ്ച ഹമദ് തുറമുഖത്ത് എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago