റോഡ്ഗതാഗതം ദുഷ്‌ക്കരം; കോഴിപ്പാറയില്‍ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു
നിലമ്പൂര്‍: ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവെന്ന് വനം വകുപ്പ്. വിനോദ സഞ്ചാരികള്‍ പ്രധാനമായി എത്തുന്ന നിലമ്പൂര്‍-നായാടംപൊയില്‍ റോഡ് ഭാഗികമായി തകര്‍ന്നതാണ് വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്താന്‍ പ്രയാസം ഉണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നിരിക്കുകയാണ്. വളവുകളില്‍ പോലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലക്കും.
പ്രതിമാസം 3 ലക്ഷം രൂപയില്‍ കുറയാതെ വനം വകുപ്പിന് പാസ് ഇനത്തില്‍ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ 50 മുതല്‍ 100 പേര്‍ വരെ മാത്രമാണ് എത്തുന്നത്. അകമ്പാടം വഴി വരുന്ന കെ.എസ്.ആര്‍.ടി.സി.ബസും, തിരുവമ്പാടിയില്‍ നിന്നും വാളംതോടിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും കോഴിപ്പാറ ടൂറിസ്റ്റ് കേന്ദ്രം വരെ നീട്ടിയാല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് തോമസ്, ഏറനാട് എം.എല്‍.എ. പി.കെ.ബഷീര്‍ എന്നിവരുടെ അടിയന്തര ഇടപ്പെടല്‍ ഉണ്ടാകയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കോഴിപ്പാറയിലേക്ക് മുന്‍വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. പന്തീരായിരം വനത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും 2000 ഉയരത്തിലാണ് കോടമഞ്ഞ് നിറഞ്ഞ ഈ ടൂറിസം മേഖല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."