HOME
DETAILS

പുതുക്കിയ രജിസ്‌ട്രേഷന്‍ ഫീസും താങ്ങാനാവാതെ 'കേരള സൈന്യം'

  
backup
October 28 2019 | 07:10 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d

 

 

കോഴിക്കോട്: മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും താങ്ങാനാവാതെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍. നിലവില്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയാണ് രജിസ്‌ട്രേഷന്‍ ഫീസും ലൈസന്‍സ് ഫീസും സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 20 മീറ്ററിന് മുകളിലുള്ള വള്ളങ്ങളുടെയും ബോട്ടുകളുടെയും രജിസ്‌ട്രേഷന്‍ ഫീസ് 5,000 രൂപയായിരുന്നു. ഇത് 52,000 ആയി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 26,000 ആയി കുറച്ചിരുന്നു. എങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തൊഴില്‍മേഖലയില്‍ കടുത്ത പ്രതിസന്ധിയായതോടെ പുതുക്കിയ രജിസ്‌ട്രേഷന്‍ ഫീസും തൊഴിലാളികള്‍ക്ക് ഇരുട്ടടിയാകുകയാണ്.
രജിസ്‌ട്രേഷനൊപ്പം ക്ഷേമനിധിയിലേക്ക് 9,000 രൂപ ഓരോ മത്സ്യത്തൊഴിലാളിയും അടയ്‌ക്കേണ്ടതുണ്ട്. ഈ തുക അടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂവെന്നതും ഇവരെ ദുരിതത്തിലാക്കുകയാണ്. ഈ ഫീസ് വര്‍ധനവുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.
മത്സ്യബന്ധന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് നേരത്തെ എന്‍ജിന്റെ ശക്തിക്ക് അനുസരിച്ചാണ് കണക്കാക്കിയിരുന്നത്. പിന്നീടിത് വള്ളത്തിന്റെ നീളത്തിന് അനുസരിച്ച് പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇതോടെ പരമ്പരാഗത വള്ളങ്ങള്‍ക്കും കൂടിയ തുക നല്‍കേണ്ട അവസ്ഥയുമായി. ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല. അതിനിടെ കാലവര്‍ഷവും ശക്തിപ്രാപിച്ചതോടെ മിക്ക ദിനങ്ങളിലും കടലില്‍ പോകാനാകാത്ത അവസ്ഥയിലായിരുന്നു. പ്രളയത്തിലും മറ്റും തകര്‍ന്ന വള്ളങ്ങളുടെ അറ്റകുറ്റപ്പണികളും ഇവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ മത്സ്യയാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയത്. ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വകുപ്പിന് അധികാരമുണ്ട്.
കാലവര്‍ഷക്കെടുതിയിലും കടലേറ്റ ഭീഷണിയുമായി കഴിയുന്ന ഇവരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന നിലപാടിലാണ് കേരളത്തിന്റെ സ്വന്തം സൈന്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago