ഹജ്ജ് കുത്തിവെപ്പ് എട്ടു മുതല്‍
തൃക്കരിപ്പൂര്‍: ജില്ലയില്‍ നിന്നു സംസ്ഥാന ഹജ്ജു കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവര്‍ക്കുള്ള മെനഞ്ചറ്റിസ് കുത്തിവെപ്പും ഓറല്‍ തുള്ളിമരുന്നു വിതരണവും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം മണ്ഡല പരിധിയിലുള്ളവര്‍ക്ക് എട്ടിനു രാവിലെ എട്ടിനു മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ മരുന്നു വിതരണം നടക്കും.
ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലേയും നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിലുമുള്ള ഹാജിമാര്‍ ഒന്‍പതിനു രാവിലെ എട്ടിനു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തണം. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഹാജിമാര്‍ പത്തിനു തൃക്കരിപ്പൂര്‍ തങ്കയം താലൂക്ക് ആശുപത്രിയില്‍ രാവിലെ എട്ടിന് എത്തണം. കാസര്‍കോട് മണ്ഡലത്തിലെ ഹാജിമാര്‍ക്ക് 11നു രാവിലെ എട്ടിനു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പും ഓറല്‍ തുള്ളിമരുന്നും നല്‍കും.
കുത്തിവെപ്പിനു വരുന്ന ഹാജിമാര്‍ കവര്‍ നമ്പര്‍, ഹജ്ജ് ഗൈഡ്, പാസ്‌പോര്‍ട്ട് കോപ്പി (ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പറും ജനന തിയതിയും), രക്തഗ്രൂപ്പ് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍.പി സൈനുദ്ദീനെ ബന്ധപ്പെണം. 9446640644
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."